Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
എട്ടാം ക്ലാസുകാര്‍ക്ക് ഹൈക്കോടതിയില്‍ അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ,
മലയാളം

എട്ടാം ക്ലാസുകാര്‍ക്ക് ഹൈക്കോടതിയില്‍ അവസരം; അപേക്ഷിക്കേണ്ടതിങ്ങനെ,

October 13, 2026
1 min read

ഹൈക്കോടതി സേവക് തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓഫ്ലൈന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലായാണ് ഈ സേവക് തസ്തികകള്‍ ഉള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 15 വരെ തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.




ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഹൈക്കോടതിയിലെ ജഡ്ജി നാമനിര്‍ദ്ദേശം നടത്തുന്ന വര്‍ഷത്തിലെ ജനുവരി 1-ാം തീയതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം, എന്നാല്‍ 50 വയസ് തികഞ്ഞിരിക്കാനും പാടില്ല. എട്ടാം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.




താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം 2026 ഒക്ടോബര്‍ 15-നോ അതിനുമുമ്പോ താഴെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം The Registrar (Recruitment), High Court of Kerala, Ernakulam - 682 031