Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
പ്രാദേശിക മാധ്യമ ക്ഷേമനിധി ബോർഡ് അനുഭാവപൂർവ്വം പരിഗണിക്കും- മുഖ്യമന്ത്രി
മലയാളം

പ്രാദേശിക മാധ്യമ ക്ഷേമനിധി ബോർഡ് അനുഭാവപൂർവ്വം പരിഗണിക്കും- മുഖ്യമന്ത്രി

June 23, 2026
1 min read

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി ക്ഷേമനിധി ബോർഡ് രൂപീകരണം ഉൾപ്പെടെ , മാധ്യമ പ്രവർത്തകരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു. നാടിന്റെ വികസന പ്രവർത്തനങ്ങളിലും,ഭരണ - -പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പ്രവർത്തകരുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ , സെക്രട്ടറിമാരായ രാജൻ.വി. പൊഴിയൂർ, എ.അബൂബക്കർ , ട്രഷറർ ശ്രീലക്ഷ്മി ശരൺ , മീഡിയ ചെയർമാൻ ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനത്തിനായുള്ള നിവേദനം മുഖ്യമന്ത്രിക്ക് ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ, സെക്രട്ടറിമാരായ രാജൻ.വി. പൊഴിയൂർ, എ.അബൂബക്കർ,ട്രഷറർ ശ്രീലക്ഷ്മി ശരൺ ,മീഡിയ ചെയർമാൻ ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ സമർപ്പിക്കുന്നു.