Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
നിങ്ങളുടെ മുടി പട്ട് പോലെ സോഫ്റ്റും തിളക്കമുളളതും ആകണോ? മുട്ട കൊണ്ടുളള 5 ഹെയർ മാസ്കുകൾ ഇതാ
മലയാളം

നിങ്ങളുടെ മുടി പട്ട് പോലെ സോഫ്റ്റും തിളക്കമുളളതും ആകണോ? മുട്ട കൊണ്ടുളള 5 ഹെയർ മാസ്കുകൾ ഇതാ

September 27, 2026
0 min read

മുട്ട നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ അധികം ആവശ്യമുളള ഒരു ഭക്ഷണമാണ്. മുടിക്കും മുട്ട കൊണ്ട് പല തരത്തിലുളള ഗുണങ്ങളുണ്ട്. മുടിക്ക് മൃദുത്വം നൽകാനും തിളക്കം കൂട്ടാനും മുട്ട ബെസ്റ്റാണ്

എന്നാൽ മുട്ടയുടെ മണം കാരണം പലരും അത് തലയിൽ ഉപയോഗിക്കാൻ മടിക്കുന്നു. ദുർഗന്ധം ഇല്ലാതെ മുട്ട ഉപയോഗിച്ച് തയ്യാറാക്കാവുന്ന 5 ലളിതമായ ഹെയർ മാസ്കുകൾ ഇതാ:

നിങ്ങളുടെ മുടിയുടെ അറ്റം വരണ്ടതും പരുപരുത്തതുമാണെങ്കിൽ ഈ മാസ്ക് ഉപയോഗിക്കാം. മുട്ടയുടെ വെള്ളയും തൈരും ഒരു സ്പൂൺ തേനും ചേർത്താണ് ഈ മാസ്ക് തയ്യാറാക്കേണ്ടത്.

മുടി കഴുകിയ ഉടൻ തന്നെ മുടി വളരെ വരണ്ടതായി തോന്നുന്നുവെങ്കിൽ മുട്ടയും കറ്റാർവാഴയും ചേർത്ത മാസ്ക് മികച്ചതാണ്. കറ്റാർവാഴ മുടിക്ക് മിനുസം നൽകുമ്പോൾ വെളിച്ചെണ്ണ മുടിയുടെ വരൾച്ച മാറ്റുന്നു. വെളിച്ചെണ്ണയുടെ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കുക

മുടി നന്നായി ഒതുങ്ങിക്കിട്ടാനും മൃദുവാകാനും നേന്ത്രപ്പഴവും മുട്ടയും ചേർത്ത മാസ്ക് സഹായിക്കും. തൈരും മുട്ടയും പ്രോട്ടീൻ നൽകുമ്പോൾ പഴം മുടിക്ക് മിനുസം നൽകുന്നു. പഴം ഫോർക്കോ സ്പൂണോ ഉപയോഗിച്ച് ഉടയ്ക്കുന്നതിന് പകരം നന്നായി മിക്സിയിൽ അരച്ചെടുക്കുക.


അറ്റം വളരെ വരണ്ടതുമായ മുടിയുള്ളവർക്ക് അവക്കാഡോയും മുട്ടയും ചേർത്ത മാസ്ക് അനുയോജ്യമാണ്. അവക്കാഡോയിലുള്ള സ്വാഭാവിക കൊഴുപ്പ് മുടിയുടെ അറ്റത്തെ വരൾച്ച മാറ്റി തിളക്കം നൽകുന്നു.

മുട്ടയുടെ ദുർഗന്ധം കാരണം മാസ്ക് ഉപയോഗിക്കാൻ മടിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മാസ്കാണിത്. കാപ്പിയുടെ ശക്തമായ മണം മുട്ടയുടെ നാറ്റത്തെ പൂർണ്ണമായി മറയ്ക്കും. കൂടാതെ ഇത് തലയോട്ടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഈ മാസ്ക് തേക്കുമ്പോൾ തലയോട്ടി ശക്തിയായി തിരുമ്മാതെ പതുക്കെ മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്.