Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു.
മലയാളം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു.

November 03, 2026
0 min read

കാസർഗോഡ് :ബേക്കൽ കുന്നിൽ ഖിളിരിയ നഗറിലെ കെഎ മുർതാസയുടെ മകളാണ് ദാരുണമായി മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയിലായതിനെത്തുടർന്ന് പരിഭ്രാന്തരായ രക്ഷിതാക്കൾ ഉടൻ തന്നെ കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.



തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. കുഞ്ഞിന് നൽകിയ മുലപ്പാലും വായുവും തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. സംഭവത്തിൽ ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.