Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
വെറും പച്ചവെള്ളത്തിലാണോ ഇലക്കറികൾ കഴുകുന്നത്...?
മലയാളം

വെറും പച്ചവെള്ളത്തിലാണോ ഇലക്കറികൾ കഴുകുന്നത്...?

November 10, 2026
1 min read

നമ്മൾ കഴിക്കേണ്ട ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ മുന്നിലാണ് ഇലക്കറികൾ. ചീരയും മുരിങ്ങയിലയും അടക്കമുളള ഇലക്കറികൾ പണ്ടൊക്കെ നമ്മുടെ പറമ്പുകളിൽ തന്നെ കിട്ടുമായിരുന്നു. ഇന്നാകട്ടെ കടയിൽ നിന്ന് വാങ്ങുകയാണ് വഴി.



അതുകൊണ്ട് തന്നെ അതിലൊരു വലിയ പ്രശ്നവും ഉണ്ട്. ഇലക്കറികൾ വാടിപ്പോകാതിരിക്കാനും കീടങ്ങൾ തിന്നാതിരിക്കാനും കീടനാശിനികൾ ഈ പച്ചക്കറികളിൽ തളിച്ചിട്ടുണ്ടാകും. പച്ചവെള്ളത്തിൽ ചുമ്മാ കഴുകിയെടുത്താൽ മാത്രം ഈ കെമിക്കലുകൾ പോകില്ല. ഇലക്കറികളിൽ നിന്ന് വിഷാംശം മാറ്റാൻ 5 എളുപ്പവഴികളിതാ.



വിനാഗിരി വെള്ളത്തിൽ മുക്കി വെക്കുക


ഒരു പാത്രത്തിൽ 3 കപ്പ് വെള്ളത്തിന് 1 കപ്പ് വിനാഗിരി എന്ന അളവിൽ ചേർക്കുക. ഇലക്കറികൾ ഇതിൽ 10-15 മിനിറ്റ് മുക്കി വെച്ച ശേഷം കൈകൊണ്ട് പതുക്കെ തിരുമ്മി, തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക. ബാക്ടീരിയകളും കീടനാശിനികളും മാറാൻ ഇത് സഹായിക്കും.



ബേക്കിംഗ് സോഡ ലായനി


2 കപ്പ് വെള്ളത്തിൽ 1 ടീസ്പൂൺ ബേക്കിംഗ് സോഡ കലർത്തുക. ചീര, ലെറ്റൂസ് തുടങ്ങിയ പച്ചക്കറികൾ 12-15 മിനിറ്റ് ഈ വെള്ളത്തിൽ ഇട്ടുവെക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. പൈപ്പ് വെള്ളത്തിൽ നന്നായി കഴുകുക പാത്രത്തിൽ വെള്ളമെടുത്ത് ഇലക്കറികൾ കഴുകുന്നതിന് പകരം പൈപ്പ് തുറന്നിട്ട് ഒഴുകുന്ന വെള്ളത്തിൽ കുറഞ്ഞത് 30 സെക്കൻഡെങ്കിലും ഇലകൾ ഓരോന്നായി വിടർത്തി പതുക്കെ തിരുമ്മി കഴുകുക. ഇത് ഇലകളുടെ മുകളിലുളള പൊടിയും വിഷാംശങ്ങളും മാറ്റാൻ സഹായിക്കും.




പുറത്തെ ഇലകൾ മാറ്റുക


കാബേജ്, ലെറ്റൂസ് തുടങ്ങിയവയുടെ പുറമെയുള്ള ഇലകളിലാണ് കീടനാശിനികളും അഴുക്കും കൂടുതൽ പറ്റിപ്പിടിച്ചിരിക്കുന്നത്. അതിനാൽ പുറത്തെ ഇലകൾ നീക്കം ചെയ്ത ശേഷം വൃത്തിയായി കഴുകി ബാക്കിയുള്ള ഭാഗം മാത്രം ഭക്ഷണത്തിനായി ഉപയോഗിക്കുക. ചെറുചൂടുള്ള ഉപ്പുവെള്ളം ചെറുചൂടുള്ള വെള്ളത്തിൽ 1 ടീസ്പൂൺ ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് ഇലക്കറികൾ കുറച്ചുസമയം അതിൽ മുക്കി വെക്കക. അതിനുശേഷം തണുത്ത വെള്ളത്തിൽ ഒരിക്കൽകൂടി കഴുകിയെടുത്താൽ കറികളുടെ രുചിയും ഗുണവും നഷ്ടപ്പെടാതെ വിഷാംശം മാറ്റിയെടുക്കാം.