Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
തലയ്ക്ക് ബോധവും വിവരവും ഉള്ളവന് കമ്മ്യൂണിസ്റ് ആവാൻ കഴിയില്ലെന്ന് ഇത് തെളിയിച്ചു';അഖിൽ മാരാർ
മലയാളം

തലയ്ക്ക് ബോധവും വിവരവും ഉള്ളവന് കമ്മ്യൂണിസ്റ് ആവാൻ കഴിയില്ലെന്ന് ഇത് തെളിയിച്ചു';അഖിൽ മാരാർ

May 28, 2026
1 min read

പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ സിപിഎം ഉയർത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി ബിഗ് ബോസ് താരം അഖിൽ മാരാർ. തലയ്ക്കു ബോധവും വിവരവും ഉള്ള ഒരുവനും കമ്മ്യൂണിസ്റ് ആവാൻ കഴിയില്ല എന്നതാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നതെന്ന് അഖിൽ മാരാർ പറഞ്ഞു. പാവങ്ങളുടെ ജീവൻ കൊടുത്തിട്ടായാലും മകളെ രക്ഷിക്കാൻ ഇറങ്ങിയ നേതാവാണ് പിണറായി . ഈ കേസിന്റെ പേരിൽ ജാമ്യം കിട്ടാതെ കുറെ സഖാക്കൾ ജയിലിൽ പോകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടത് കൊണ്ട് കേസ് കേരളത്തിൽ ഒതുങ്ങില്ലെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

പിണറായി വിജയന്റെ വീട്ടിൽ ED റെയ്ഡ് നടന്നു. സിപിഎം നെ തകർക്കാൻ ബിജെപി നടത്തിയ ഗൂഢാലോചന എന്ന് പറഞ്ഞു ED ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു കേരളത്തിൽ ടാക്സി ഓടുന്ന ഏതോ പാവങ്ങളുടെ വണ്ടി അടിച്ചു തകർത്തു, അവരുടെ കുടുംബത്തെ തകർത്തു.. ഈ കേസിന്റെ പേരിൽ ജാമ്യം കിട്ടാതെ കുറെ സഖാക്കൾ ജയിലിൽ പോകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടത് കൊണ്ട് കേസ് കേരളത്തിൽ ഒതുങ്ങില്ല.. പാവങ്ങളുടെ ജീവൻ കൊടുത്തിട്ടായാലും മകളെ രക്ഷിക്കാൻ ഇറങ്ങിയ അച്ഛനും ആ അച്ഛന്റെ വിവരക്കേടിൽ ഇല്ലാതായി പോയൊരു പാർട്ടിയും കേരളത്തിൽ ഉണ്ടായിരുന്നു എന്ന് വരും തലമുറ പറയും.. തലയ്ക്കു ബോധവും വിവരവും ഉള്ള ഒരുവനും കമ്മ്യൂണിസ്റ് ആവാൻ കഴിയില്ല എന്നത് ഇന്നത്തെ സംഭവം തെളിയിക്കുന്നു",അഖിൽ പോസ്റ്റിൽ പറഞ്ഞു.

പിണറായിക്കെതിരായ ഇഡി റെയ്ഡ് ബിജെപി-സിപിഎം ഡീൽ ആണെന്ന് സന്ദീപ് വാര്യർ. സ്വന്തം അണികൾ പോലും പിണറായി വിജയനെ കൈവിടുമെന്ന അവസ്ഥയിലാണ് ബിജെപി ഇഡിയെ ഇറക്കി റെയ്ഡ് പ്രഹസനം നടത്തിയതെന്നും തകർന്നടിഞ്ഞു നിന്ന പിണറായിക്ക് പാർട്ടിയെ മുഴുവൻ തനിക്ക് പിന്നിൽ അണിനിരത്താനുള്ള സുവർണ്ണാവസരമാണ് ബി.ജെ.പി ഒരുക്കിക്കൊടുത്തതെന്നും സന്ദീപ് ആരോപിച്ചു. സന്ദീപ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം 'കേരളത്തിലെ ജനങ്ങൾ ചോറുണ്ണുന്നവരാണെന്ന് ബി.ജെ.പിയും സി.പി.എമ്മും മറന്നുപോകരുത്. സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റികളിൽ നിന്ന് വിമർശനങ്ങളുടെ പെരുമഴയേറ്റു വാങ്ങി, ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്നു നിൽക്കുകയായിരുന്നു പിണറായി വിജയൻ. സ്വന്തം അണികൾ പോലും കൈവിടുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് ദാ വരുന്നു രക്ഷകൻ-കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ.​കൃത്യസമയത്ത് ഇ.ഡിയെ ഇറക്കി ഒരു റെയ്ഡ് പ്രഹസനം കളിച്ചതിലൂടെ, തകർന്നടിഞ്ഞു നിന്ന പിണറായിക്ക് പാർട്ടിയെ മുഴുവൻ തനിക്ക് പിന്നിൽ അണിനിരത്താനുള്ള സുവർണ്ണാവസരമാണ് ബി.ജെ.പി ഒരുക്കിക്കൊടുത്തത്. ഇതിനെയാണ് യഥാർത്ഥ 'ഡീൽ' എന്ന് വിളിക്കേണ്ടത്.​പിണറായിയുടെ കേന്ദ്രങ്ങളിലും സി.പി.എം ഓഫീസുകളിലും നാലും മൂന്നും ഏഴ് കേന്ദ്രസേനക്കാരെയും കാവൽ നിർത്തി ഇന്ന് കാട്ടിക്കൂട്ടിയ റെയ്ഡ് വെറുമൊരു തിരക്കഥ മാത്രമാണ്. അണികളിൽ വീണ്ടും "വേട്ടയാടൽ" വികാരം ഉണർത്താനും പിണറായിയുടെ കസേര കാക്കാനും ബി.ജെ.പി ബോധപൂർവ്വം ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണിത്.​കേന്ദ്ര ഏജൻസികളെ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. അണികളെ വൈകാരികമായി ബന്ദിയാക്കി സ്വന്തം വീഴ്ചകൾ മറയ്ക്കുന്ന പിണറായി വിജയന്റെയും, അതിന് കുടപിടിക്കുന്ന ബി.ജെ.പിയുടെയും അന്തർധാര നാടകം ഇന്ന് കേരളം കൃത്യമായി തിരിച്ചറിഞ്ഞു