കേരളത്തിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഭീഷ്മാചാര്യൻ ആയിരുന്ന സഖാവ് എംവി രാഘവൻ 1986 ജൂലൈ 27നാണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അഥവാ CMP രൂപീകരിക്കുന്നത്.
പരമ്പരാഗത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിൽ അടിസ്ഥാന കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളിൽ നിന്നും വ്യതിചലിക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങളിൽ മൂല്യച്യുതി വരികയും ചെയ്തപ്പോഴാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മുന്നിൽ നിർത്തി സഖാവ് എം രാഘവൻ CMP എന്ന പാർട്ടി രൂപീകരിക്കുന്നത്.
അഴിമതി സ്വജനപക്ഷ വാദം അക്രമ രാഷ്ട്രീയം സാമ്പത്തിക ക്രമക്കേടുകൾ
സാമൂഹ്യനീതി ധ്വസനം എന്നിരിക്കെതിരെയെല്ലാം ശക്തമായി പോരാടുന്ന പാർട്ടിയാണ് CMP.
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി പാർട്ടി നിരന്തരം സമരമുഖത്ത് പോരാടുന്നുണ്ട്. പാർട്ടിയുടെ നാല്പതാമത് സ്ഥാപക ദിനാഘോഷവും എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന മധ്യ മേഖല കൺവെൻഷനും ഈ വർഷവും പൂർവ്വാധികം ഭംഗിയായി ആചരിക്കുകയാണ്. ഈ പരിപാടിക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു.