FOOD

WEDDINGS

Describe what you offer here. add a few choice words and a stunning pic to tantalize your audience and leave them hungry for more.

 • Facebook Social Icon
 • Twitter Social Icon
 • Google+ Social Icon
 • YouTube Social Icon
 • Pinterest Social Icon
 • Instagram Social Icon

മത്സ്യം കേടുകൂടാതെ ഉപയോഗിക്കാന്‍.

ഏറ്റവും കൂടുതല്‍ പോഷകമൂല്യമുള്ള ഭക്ഷണ വിഭാഗത്തില്‍ പ്രധാനമാണ് മത്സ്യവിഭവങ്ങള്‍. വിറ്റാമിനുകളാലും, ധാതു ലവണങ്ങളാലും അപൂരിത കൊഴുപ്പുകളാലും മൂല്യമേറിയതും.എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാലും സമ്പുഷ്ടമാണ് അവ. എന്നിരിക്കിലും പെട്ടെന്ന് കേടാകാവുന്ന ഭക്ഷ്യവിഭവം കൂടിയാണ് മത്സ്യം. അതുകൊണ്ട്തന്നെ കേടായ മത്സ്യം എങ്ങനെ തിരിച്ചറിയാം ?ചെകിളപ്പൂക്കളുടെയും കണ്ണിന്റെയും നിറ വ്യത്യാസം, തൊലിപ്പുറത്തെ മിനുമിനുപ്പു നഷ്ടപ്പെടുക, ദുര്‍ഗന്ധത്തോട് കൂടിയ ശ്ലേഷ്മദ്രാവകം തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുക, മാംസത്തിന് നിറവ്യത്യാസം ഉണ്ടാവുകയും സുതാര്യത നഷ്ടപ്പെടുകയും ചെയ്യുക, മാംസത്തിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് കൂടുതല്‍ മൃദുവാകുകയും മാംസപാളികള്‍ അടര്‍ന്നു മാറുകയും ചെയ്യുക, മത്സ്യത്തിന്റെ തനതായ ഗന്ധത്തിനു പകരം ദുര്‍ഗന്ധമുണ്ടാകുക എന്നിവയാണ് മത്സ്യം കേടായതിന്റെലക്ഷണങ്ങള്‍.

          വൃത്തിയാക്കി ശീതീകരിച്ചേ മത്സ്യം സൂക്ഷിക്കാവൂ. ഫ്രിഡ്ജിലോ (15°C - 20°C താപനിലയില്‍), ഐസിലോ (1°C - 2°C താപനിലയില്‍) സൂക്ഷിക്കുന്നതാണ് ഏറ്റവും അഭികാമ്യം.മത്സ്യത്തിന്റെ കുടലിലും ചെകിളപ്പൂക്കളിലും തൊലിപ്പുറത്തും സൂക്ഷ്മജീവികള്‍ ഉണ്ട്. മത്സ്യത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഈ സൂക്ഷ്മജീവികള്‍ പെരുകി മത്സ്യം വളരെ പെട്ടെന്ന് അഴുകാന്‍ തുടങ്ങും. അതുകൊണ്ട് എത്രയും വേഗം മത്സ്യത്തിന്റെ ചെകിളപ്പൂക്കളും കുടല്‍ അടക്കമുള്ള ആന്തരിക ഭാഗങ്ങളും കളഞ്ഞു കഴുകി വൃത്തിയാക്കണം.

വൃത്തിയാക്കിയ മത്സ്യം ഇവ ചേര്‍ത്തു കുഴച്ചതിനു ശേഷം ഫ്രിഡ്ജില്‍ വെച്ചാല്‍ ഗുണനിലവാരം താരതമ്യേന കൂടുതല്‍ കാലം സൂക്ഷിക്കാനാകും. നന്നായി കുടം പുളിയും മസാലകളും ചേര്‍ത്ത് പാചകം ചെയ്ത മത്സ്യം സ്വാഭാവിക അന്തരീക്ഷത്തില്‍ രണ്ടുദിവസം വരെ കേടാവാതെ സൂക്ഷിക്കാം.
 

ഉരുളക്കിഴങ്ങിലെ അപകടങ്ങൾ...


വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു*

*നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.*

*വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.*

*നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍ വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത 26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാരുടെ സാക്ഷ്യം. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്. കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇതില്‍ പല പച്ചക്കറികള്‍ക്കും കീട ശല്യമില്ലാത്തതു കൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം.*

*വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്?*

കുമ്പളം
മത്തന്‍
പച്ചമാങ്ങ
ചൗചൗ
പീച്ചങ്ങ
ബ്രോക്കോളി
കാച്ചില്‍
ചേന
ഗ്രീന്‍ പീസ്
ഉരുളക്കിഴങ്ങ്
സവാള
ബുഷ് ബീന്‍സ്
മധുരക്കിഴങ്ങ്വാഴ
കൂമ്പ്
മരച്ചീനി
ശീമചക്ക
കൂര്‍ക്ക്
ലറ്റിയൂസ്
ചതുരപ്പയര്‍
നേന്ത്രന്‍
സുക്കിനി
ടര്‍ണിപ്പ്
ലീക്ക്
ഉള്ളി പൂവ്
ചൈനീസ് കാബേജ്.

*എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം...*

*ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.*

*മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:*

മഞ്ഞ കാപ്‌സിക്കം (42%)
മല്ലിയില- (26 % )
ചുവന്ന കാപ്‌സിക്കം (25 %)
ബജി മുളക് ( 20%)
ബീറ്റ് റൂട്ട് (18%)
കാബേജ് വയലറ്റ് (18%)
കറിവേപ്പില( 17%)
പച്ചമുളക് ( 16%)
കോളിഫ്‌ളവര്‍( 16%)
കാരറ്റ് (15 % )
സാമ്പാര്‍ മുളക് ( 13 %)
ചുവപ്പ് ചീര(12%)
അമരയ്ക്ക( 12%)
പച്ച കാപ്‌സിക്കം( 11 %)
പച്ചചീര(11%)
നെല്ലിക്ക( 11%)
പാവയ്ക്ക (10%)

*10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍*

മുരിങ്ങയ്ക്ക 9 %
പടവലം 8 %
വഴുതന- 8%-
ബീന്‍സ്- 7 %
സാലഡ് വെള്ളരി- 7 %-
വെള്ളരി 6 %
ഇഞ്ചി - 6%- 
വെണ്ടയ്ക്ക 5 %
കത്തിരി 5%-
കോവക്ക 4 %
തക്കാളി- 4 %-
കാബേജ് വെള്ള 4 %

*ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍ പങ്കു ചേര്‍ന്നത്.*

Please reload

പപ്പായ കഴിച്ച് പ്രായം കുറയ്ക്കാം.

 

Please reload

Please reload


Please reload


Please reload

 • Facebook - White Circle
 • Instagram - White Circle
 • Twitter - White Circle
 • Vimeo - White Circle
 • YouTube - White Circle
 • MySpace - White Circle
 • Google+ - White Circle

© 2023 by SUMMER SISTERS.  Proudly created with Wix.com