വീടിനുള്ളിൽ  പച്ചപ്പ്‌ 

HEALTH

പുരുഷന്മാരെക്കാൾ സ്ത്രീകളിൽ നടുവേദന കൂടാൻ കാരണം?...
 

ജാന്‍വി കപൂറിന്റെ ഫിറ്റ്‌നസിനു പിന്നിലെ ആ രഹസ്യം...

*പ്രമേഹം നിയന്ത്രിക്കാന്‍ ഫലപ്രദമായ അഞ്ച് നാട്ടുമരുന്നുകള്‍*
-------------------------------

നിങ്ങള്‍ ആരോഗ്യമുള്ളവരാണോ; ബോഡി മാസ് ഇന്‍ഡക്‌സ് പരിശോധിക്കാം..

 

യോഗ ശരീരത്തിനും മനസ്സിനും.

 

ആരോഗ്യമെന്നത് അത് ശരീരികവും മാനസികവുമായ ആരോഗ്യമാണ്. ഇവ  പരസ്പരം ബന്ധപ്പെട്ടവയുമാണ്. ഒന്ന് മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു. ശരീരമാണ് മനസ്സിന്റെ അധിഷ്ഠാനം. അതിനാല്‍ ശാരീരികാരോഗ്യം മാനസികാരോഗ്യമുണ്ടാക്കാന്‍ യോഗ വളരെ സഹായിക്കുന്നു. ആരോഗ്യത്തിനു മുന്‍തൂക്കം കൊടുക്കലാണ് മുഖ്യം. ഇതില്‍ മൂന്നു കാര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്:ആഹാരരീതി, വ്യായാമം, വിശ്രമം.മനസ്സിന്റെ ചിന്തകളേയും വിചാരങ്ങളേയും നിയന്ത്രിക്കുന്നത് പ്രാണവായുവാണ്.ഓരോരുത്തരുടേയും ശ്വാസഗതിക്കനുസരിച്ചാണ് മനസ്സില്‍ ചിന്തകള്‍ ഉണ്ടാകുന്നത്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വലതു നാസാദ്വാരത്തില്‍ വായുവിന് ശക്തി കൂടുതലാണെങ്കില്‍ ആ അവസരത്തില്‍ മനസ്സ് രാജസമായ ചിന്തകളോടുകൂടിയും, ഇടതു ഭാഗത്താണെങ്കില്‍ സാത്വികമായ ചിന്തകളോടുകൂടിയും ആയിരിക്കും. ഇവയുടെ അസന്തുലിതാവസ്ഥയില്‍ താമസിക വികാരങ്ങളേയും ഉണ്ടാകും.മനസ്സിനേയും ശരീരത്തേയും ഒരുപോലെ സുസജ്ജമാക്കുന്ന, ഏറ്റവും പ്രധാനപ്പെട്ട യോഗവിധിയാണ് പ്രാണായാമം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും ചിന്തകളേയും നിയന്ത്രിക്കുന്നത് പ്രാണവായുവാകയാല്‍ അതിനെ സ്വാധീനിക്കുമ്പോള്‍ രണ്ടും-ശരീരവും ചിന്തകളും-സ്വായത്തമായിത്തീരുന്നു. ഇതില്‍ ആദ്യം അഭ്യസിക്കേണ്ടത് നാഡിശുദ്ധി എന്ന പ്രാണായാമം ആണ്.

 

ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തിലേക്ക് .......*

നമ്മളിൽ പലരും കുട്ടികളെ സ്കൂളിലേക്ക് അയക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുവാനുമുള്ള തിരക്കിലായിരിക്കുമല്ലോ ഇപ്പോൾ.

നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം വാങ്ങി കൊടുക്കുന്ന പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളും ലഞ്ച് ബോക്സുകളും ശ്രദ്ധിച്ചിട്ടുണ്ടോ.

നിങ്ങൾ വാങ്ങിയ അല്ലങ്കിൽ വാങ്ങാൻ പോകുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ലഞ്ച് ബോക്സുകളുടെയും അടിവശം പരിശോധിച്ചാൽ ത്രികോണ അടയാളത്തിൽ ഒന്നു മുതൽ 7 വരെയുള്ള ഏതെങ്കിലും ഒരു നമ്പർ കാണാം. ഈ നമ്പറുകൾ ആ പ്ലാസ്റ്റിക് ഏത് വിഭാഗത്തിൽ പെടുന്നു എന്ന് മനസിലാക്കിത്തരുന്നു.

1 -PET (Poly Ethylene Terephathalate)

2 - HDPE (High Density poly Ethylene)

3 - V (vinyl or PVC)

4 - LDPE (Low Density polyethylene)

5 - PP (Poly Propylene)

6 - PS (Poly styrene)

7 - others

*ഇതിൽ 2 4 5 നമ്പറുകൾ ഉള്ള കുപ്പികൾ പാത്രങ്ങൾ എന്നിവ മാത്രമാണ് സുരക്ഷിതം*

ബാക്കിയുള്ളവ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന കെമിക്കലുകൾ നമ്മുടെ ശരീരത്തിലെത്തിക്കുന്നു.

_(ഒരു നമ്പരും ഇല്ലാത്ത ബോട്ടിലുകൾ വീട്ടിൽ കയറ്റുക പോലും പാടില്ല)_

ഉദാഹരണമായി നമ്പർ 1
ഇത് പെറ്റ് ആണ് (PET - Poly Ethylene Terephthalate) സാധാരണയായി കുടിവെള്ളവും സോഫ്റ്റ് ഡ്രിങ്കുകളും PET ബോട്ടിലിൽ ആണ് എത്തുന്നത്. ഒട്ടും ചൂടാവാത്ത സാധനം ഒരേയൊരു പ്രാവശ്യം നിറക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഇതിൽ ചൂട് വെള്ളം നിറച്ചാൽ ഇതിലുള്ള Bisphinol A, Antimony Trioxide തുടങ്ങിയ കെമിക്കലുകൾ ശരീരത്തിൽ കടന്ന് ക്യാൻസറിനും വന്ധ്യതയ്ക്കും വഴി തെളിക്കുന്നു.

നിർഭാഗ്യവശാൽ ഇന്ന് ചെറിയ കടകളിലും സൂപ്പർമാർക്കറ്റുകളിലും വരെ കുട്ടികളെ കാത്തിരിക്കുന്നത് PET ബോട്ടിലുകളും ഫുഡ് കണ്ടയനിറകളും ആണ്. (അല്ലങ്കിൽ എത് കാറ്റഗറിയിലാണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത) ഇവയിലാണ് അമ്മമാർ ചൂടോടെ ഭക്ഷണവും വെള്ളവും കൊടുത്ത് വിടുന്നത്

*ഒരു പ്രാവശ്യം ഉപയോഗിക്കേണ്ട ഈ പാത്രമാണ് ചൂടാറാത്ത ഭക്ഷണവും വെള്ളവും നമ്മുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങൾക്ക് വർഷം മുഴുവൻ കൊടുത്തു വിടുന്നത്*

മറ്റ് വസ്തുക്കൾ വാങ്ങുമ്പോൾ ഫ്രീയായി കിട്ടുന്നവയും പരിശോധിക്കുക. നിലവാരമില്ലാത്തവ ഉപേക്ഷിക്കുക.

നമ്മൾ അറിയാതെ തന്നെ ശരീരം ആഹാരസാധനങ്ങളിലൂടെയും മറ്റും പലതരത്തിൽ കെമിക്കലുകളാൽ അപകടത്തിലാകുന്നുണ്ട്. എന്നാൽ ഇതുപോലെ ഒഴിവാക്കാനാകുന്ന അപകടങ്ങളെ നമുക്ക് തിരിച്ചറിയാം. ഒഴിവാക്കാം.

*നമുക്ക് വലുത് നമ്മുടെ ആരോഗ്യം, വരും തലമുറയുടെ ആരോഗ്യം*

Please reload

devar.jpg
  • Facebook - White Circle
  • Instagram - White Circle
  • Twitter - White Circle
  • Vimeo - White Circle
  • YouTube - White Circle
  • MySpace - White Circle
  • Google+ - White Circle

© 2023 by SUMMER SISTERS.  Proudly created with Wix.com