
ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചാണ് ഓരോ വ്യക്തിയുടെയും ബോഡി മാസ് ഇന്‍ഡക്സ് കണ്ടെത്തുന്നത്. ശരീരഭാരം കിലോഗ്രാമിലുംഉയരം മീറ്ററിലും വേണം കണക്കാക്കാന്‍. ബി.എം.ഐ സൂചിക 18.5 നും 22.9 നും ഇടയില്‍ നിലനിര്‍ത്തുന്നതാണ് ഒരു ഇന്ത്യക്കാരന്റെ ശരിയായ ശരീര ഭാരം. ബി.എം.ഐ 18.5 ല്‍ താഴെയാണെങ്കില്‍ അത് തൂക്കക്കുറവായാണ് കണക്കാക്കുന്നത്. ബി.എ.ഐ 18.5നും-24.9നും ഇടയിലാണെങ്കില്‍ ശരിയായ തൂക്കം. 25 മുതല്‍ 29.9 വരെ അമിത ഭാരം, 30 ന് മുകളിലാണെങ്കില്‍ പൊണ്ണത്തടി എന്നിങ്ങനെയാണ് കണക്ക്.