ഇന്ത്യയിൽ മനുഷ്യരില്ലേ?

FB WRITE UP

 • Facebook Social Icon
 • Twitter Social Icon
 • Google+ Social Icon
 • YouTube Social Icon
 • Pinterest Social Icon
 • Instagram Social Icon

പണ്ടൊക്കെ കുട്ടികൾ സ്‌കൂൾ വിട്ടുവന്നാൽ പോകുന്നത് കളിക്കാനും, ഡാൻസ് ക്‌ളാസ്സിനും, പാട്ട് ക്ലാസ്സിനും, മ്യൂസിക്കൽ ഇൻസ്ട്രമെന്റ്സ് പഠിക്കാനും ഒക്കെയായിരുന്നു.... ഇപ്പോൾ, നേരെ ട്യൂഷൻ ക്ലാസുകളിലേക്ക്... പഠനം അല്ലാതെ വേറെ ഒന്നും ചെയ്യുന്നില്ല ഭൂരിപക്ഷം കുട്ടികളും... കലയെ ജീവിതത്തിൽ നിന്നും പൂർണ്ണമായി നമ്മൾ അകറ്റിനിർത്തി.... ഇന്നത്തെ കുട്ടികളിൽ കാണുന്ന മൂല്യച്യുതിയുടെ പ്രധാനകാരണം ഇതുതന്നെയല്ലേ ? നിത്യവും, ഗുരുവിന്റെ കാൽതൊട്ടു വന്ദിച്ചു ഡാൻസും, പാട്ടും, കളരിയും മറ്റും പഠിക്കുന്ന കുട്ടികൾ വഴിതെറ്റിപ്പോകാനുള്ള സാധ്യത കുറവാണ്...!!

ബ്രെയിൻ പവറിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമേ ഒരു ശരാശരി മനുഷ്യർ ഉപയോഗിക്കുന്നുള്ളൂ....അതും കൂടുതലും ഇടതു ബ്രെയിൻ... . ഐസക്ക് ന്യൂട്ടനും, ഐൻസ്റ്റീനും വരെ സ്വന്തം ബ്രെയിൻ പവറിന്റെ 12 ശതമാനത്തിൽ താഴെ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ... അതായത്, നമ്മുടെ ബ്രെയിൻ പവറിന്റെ 99% ഉപയോഗശൂന്യമായി കിടക്കുന്നു... മനുഷ്യന്റെ വലതു ബ്രെയിൻ ഉപയോഗിക്കപ്പെടുന്നത് കൂടുതലും ക്രിയേറ്റിവിറ്റിയിൽ കൂടിമാത്രമാണ്.... പഠനം എളുപ്പമാക്കുന്ന "മൈൻഡ് മാപ്പിംഗ്" ടെക്‌നിക് രൂപപ്പെടുത്തിയ ടോണി ബുസ്സാൻ പറഞ്ഞത് "വലതു ബ്രെയിൻ ഉപയോഗിക്കാതെ ജീവിക്കുന്ന മനുഷ്യർ രണ്ടുകാലുകളും ഉണ്ടായിട്ടും ആയാസപ്പെട്ട് ഒറ്റക്കാലിൽ നടക്കുന്നവരെ പോലെയാണെന്നാണ്".... !!

ഒരു കുട്ടിക്ക് 45 മിനിറ്റിൽ കൂടുതൽ തുടർച്ചയായി പഠിക്കുവാൻ കഴിയില്ല... 45 മിനുട്ട് കഴിയുമ്പോൾ ഗ്രഹിക്കാനുള്ള കഴിവ് കുറഞ്ഞുവരുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു... അതുകൊണ്ടായിരിക്കാം സ്‌കൂളുകളിൽ പീരിയഡ് ദൈർഘ്യം 45 മിനിറ്റായി നിജപ്പെടുത്തിയിരിക്കുന്നത്...!! നിങ്ങളുടെ കുട്ടികളെ തുടർച്ചയായിരുന്നു പഠിക്കുവാൻ നിര്ബന്ധിക്കാതെ ഇടവേളകളിൽ അവർ പാടുകയോ, നൃത്തം ചെയ്യുകയോ, വരക്കുകയോ ഒക്കെ ചെയ്യട്ടെ.... പഠിക്കുവാനുള്ള അവന്റെ കഴിവ് കൂടും.... ഓർമ്മ ശക്തി വർധിക്കും.. വലതു ബ്രെയിൻ നന്നായി പ്രവർത്തിച്ചു തുടങ്ങും....

ഒരു വിദ്യാരംഭം കൂടി കടന്നുവരുമ്പോൾ എല്ലാ മാതാപിതാക്കളോടുമുള്ള അപേക്ഷ സ്വന്തം മക്കളെ ഒരിക്കൽ കൂടി ആദ്യാക്ഷരം കുറിപ്പിക്കുക എന്നതാണ്... അതെ, കലയുടെ ആദ്യാക്ഷരം... പാട്ടോ, ഡാൻസോ, ചിത്രരചനയോ, മ്യൂസിക്കൽ ഇൻസ്ട്രമെന്റോ, കളരിയോ, യോഗയോ എന്തുമാകട്ടെ.... അതിനു വേണ്ടി ചിലവാക്കുന്ന സമയം ഒരിക്കലും ഒരു നഷ്ടമല്ല..... നന്നായി പഠിക്കുവാൻ, വലതു ബ്രെയിൻ പവർ ഉപയോഗിക്കുവാൻ, മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ അത് സഹായിക്കും....!!

ഒപ്പം തന്നെ മുതിർന്നവരും.... പ്രായം വെറുമൊരു നമ്പർ മാത്രമാണ്.... പഠനം നമ്മെ ആരോഗ്യവാന്മാരാക്കും..... അതെ, ശാരീരികവും മാനസികവുമായ ആരോഗ്യം... സ്ട്രെസ്, ഉൽക്കണ്ഠ അതുമൂലമുള്ള രോഗങ്ങൾ ഒക്കെ ഇല്ലാതെയാവും.... നമ്മുടെ ഉള്ളിലെ വിദ്യാർത്ഥിയെ എന്നും അറിവ് നേടാൻ പ്രേരിപ്പിക്കുക.....!

ദിലീപിനെ മാത്രമല്ല പിണറായിയെയും ഉമ്മൻ ചാണ്ടിയെയും നരേന്ദ്ര മോഡിയെയും ജനങ്ങൾ കൂവണം
============================================
ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. കോടതിയാണ് കുറ്റം ചെയ്തോ എന്ന് പറയേണ്ടത് മാധ്യമങ്ങളല്ല. പിണറായിക്കും ഉമ്മൻ ചാണ്ടിക്കും നരേന്ദ്ര മോഡിക്കെതിരെയും കോടതിയിൽ കേസുണ്ട്. ജനങ്ങൾ അവർ വരുമ്പോഴും കൂവണം....

മനുഷ്യ മനസ്സ് അങ്ങനെയാണ്, പതുക്കെ പതുക്കെ എല്ലാം മറക്കും എല്ലാം പൊറുക്കും, അപ്പോൾ നമ്മൾ ഇപ്പോൾ സംഭവിച്ചതും മറക്കും രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കാണാന്‍ സാധ്യതയുള്ളത്- കവര്‍ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും ഒപ്പം ചിലപ്പോള്‍ മീനാക്ഷിയും ഉണ്ടാകും. "ആ അഗ്നിപരീക്ഷ ഞങ്ങള്‍ അതിജീവിച്ചു" എന്നായിരിക്കും തലക്കെട്ട്. "ആരോടും പരാതിയില്ല ആരോടും വിദ്വേഷവുമില്ല എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോള്‍ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേര് ഉള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങള്‍ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നിറഞ്ഞ നന്ദി. ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോള്‍ സിനിമയെ കുറിച്ച് ആലോചിക്കാം. ഇപ്പോള്‍ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടല്‍ കൂടി തുറക്കുന്നുണ്ട്".- ദിലീപ് പറഞ്ഞു നിര്‍ത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മുറ്റത്തെ തുളസിത്തറയില്‍ കാവ്യ തെളിയിച്ച ചെരാത് കെട്ടിരുന്നില്ല. ഒരിക്കലും അണഞ്ഞുപോകാത്ത പ്രതീക്ഷയുടെ നാളം പോലെ...
അഴിമതിക്കാരെയും കൊലപാതകികളെയും ഒറ്റ രാത്രി കൊണ്ട് വെള്ള പൂശിയാലും നമ്മള്‍ അതങ്ങട് സഹിക്കും. നമ്മള്‍ അറിയാതെ അവരെ ന്യായീകരിക്കും. സംഘം ചേര്‍ന്ന ന്യായീകരിക്കല്‍ ഒരു സൈക്കോളജിക്കല്‍ പ്രക്രിയ കൂടിയാണ്. അവര്‍ ചെയ്യുമ്പോള്‍ ഞാനും കൂടെ ന്യായീകരിച്ചില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെ. അഴിമതിക്കാരന്‍ പാലാക്കാരനെ എങ്ങനെ വിശുദ്ധനാക്കാമെന്ന ഗവേഷണപ്രവര്‍ത്തനങ്ങളും നടക്കുന്നു. പിന്നെയാണ് ദിലീപ്! പുതിയ മാധ്യമതന്ത്രങ്ങള്‍ അങ്ങനെയാണ്. കൂട്ടമായ മസ്തിഷ്ക്കപ്രക്ഷാളനത്തില്‍ നമ്മള്‍ ആണ്ടുപോകും., അത് നമ്മള്‍ അറിയുക പോലുമില്ല അതാണ് നമ്മൾ മനുഷ്യർ .... അല്ലെങ്കിൽ നമ്മളിൽ പലരും കൊലപാതകികൾ ആയേനെ, അല്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ :: മനുഷ്യന്റെ മറവി ഞങ്ങൾ പോലിസുകരുടെ പണി കുറച്ചു - പക്ഷെ പോലീസുകാർ എല്ലാം മറക്കുമെന്ന് ആരും കരുതേണ്ട കേട്ടോ.... കർത്തവ്യ നിരതരായി ഒന്നും മറക്കാതെ ഞങ്ങളുണ്ടാവും നിങ്ങളോടൊപ്പം: ---- ഇനി പേര് വച്ചിട്ട് ഒരു പ്രശ്നം വേണ്ട... അല്ലെങ്കിലെ പരാതിയാ സ്ഥിരം കൂളിംങ്ങ് ഗ്ലാസ് വയ്ക്കുന്നതിന്റെ പേരിൽ ...

പ്രിയപ്പെട്ട ദിലിപ്,

പ്രിയപ്പെട്ട ദിലിപ്, നിന്നെ 1996 സെപ്ററംബർ 3 വരെ ഞാൻ ഗോപാലക്യഷ്ണൻ എന്നാണ് വിളിച്ചിരുന്നത്.പ്രക്യതിയേയും മനുഷ്യനേയും ഒരു പോലെ സ്നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അർഹനല്ലെന്ന് ആ രാത്രിയിലെ നിന്നില് ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോദ്ധ്യപ്പെടുത്തി.ഓർമ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലിൽ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില് അർമാതിച്ചിരുന്നപ്പപ്പോള് മണിക്കൂറുകളോളം നിന്റെ മുന്നില് എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹ്യദയം കൊണ്ട് ബ്രാഹ്മിണനായ ഈ ഭിക്ഷുവിനെ.?അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില് ഞാൻ കുറിച്ചിട്ടിരുന്നു.നിന്റെ അദ്ധ്യായം കഴിഞ്ഞൂ,,നീ എന്ന എഴുത്തുകാരൻ ഇവിടെ മരിച്ചു.ശേഷ ക്രിയകള് ചെയ്യുവാൻ കല്പ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാൻ.എന്റെ ഊഴമാണ് ഇനി.മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലർച്ചയാണ് ഞാൻ അപ്പോള് കേട്ടത്.അശ്വതമാ ഹത കുഞ്ചരഹാ.നീണ്ട 20വർഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാൻ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാൻ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ.ദുര്യോധന വംശിതനായ ഞാൻ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല.പക്ഷേ ശകുനിയായ നിനക്കതറിയാം.ഇന്ന് എന്റെ ഊഴമാണ്.ജനം അതറിയട്ടെ.സല്ലാപം ഷൂട്ടിംഗ് കഴിഞ്ഞ് നില്ക്കുന്ന കാലം.നീ അന്ന് മലയാള സിനിമയില് ആരുമല്ല.എന്റെ പടനായകൻ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാൻ പ്ളാൻ ചെയ്യുന്നു.നിർമ്മാതാക്കള്ക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല,പക്ഷേ നിന്നെ വേണ്ടായെന്നവർ തീർത്തു പറഞ്ഞു.അവരുടെ കൈയ്യും കാലും പിടിച്ച് നിന്നിലെ കഴിവുകള് തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരൻ നിർമ്മാതാവിനെ നിർബ്വന്ധിച്ചു സമ്മതിപ്പിച്ചു.ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള് രാത്രിയില് നമ്മള് ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിന്റെ ടെറസ്സില് ഞാൻ പുകവലിക്കുവാനായി വന്നപ്പോള് ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിത്തെറിക്കുകയായിരുന്നു.പരിചയമില്ലാത്ത ഏതോ ഒരുവൻ തല കിഴായി നിൽക്കുന്ന നിന്റെ കാലിൽ പിടിച്ചിരിക്കുന്നു.അവന്റെ കൈയ്യൊന്നു തെറ്റിയാല് നീ ഇന്ന് ഈ ഭൂമിയില് ഓർമ്മകള് മാത്രമായേനെ.ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.അന്ന് ഞാൻ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല,നിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഞാൻ നിന്നെ ശകാരിച്ചത്.നിർഭാഗ്യവശാല് മറ്റ് പലരും അത് കണ്ടിരുന്നു.ഈ വാർത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വർദ്ധിച്ചു.ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയകുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീർത്ത് ഒരു മാദ്ധ്യമ പ്രവർത്തക സഹായിയെ തിരുത്തല് വാദിയായി പത്മനാഭന്റെ മണ്ണില് പിറന്ന ഒരു സഹ സംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വൊട്ടേഷൻ ഏല്പ്പ്പിച്ചു.അവൻ അച്ചടി ഭാഷയില് എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനില് നിന്നും വീണു ഭൗതീക ശരീരമായി അവൻ മാറി.സഹ സംവിധായകൻ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില് അലയുന്നു.വൈരാഗ്യം മനസ്സില് കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്.ഇപ്പോള് ഈ വാർത്ത കേട്ടപ്പോള് ഞാൻ സന്തോഷിച്ചില്ല .കാരണം ഞാൻ നിന്നെപ്പോലെ ്‌ഒരു ചെറ്റയെല്ലെടാ...സുഹ്യത്തുക്കളെ,ഇവൻ എനിക്കും മറ്റ് പല സഹ പ്രഹർത്തകർക്കും നല്കിയ സ്വർണ്ണ പാര നിങ്ങള് കേള്ക്കാൻ തയ്യാറാണെങ്കില് പങ്ക് വെക്കാൻ ഞാനും തയ്യാറാണ്...റഫീക് സീലാട്ട്,,,

ഇന്ത്യയിൽ മനുഷ്യരില്ലേ?

ഇന്ത്യയിൽ ഇപ്പോൾ ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും സിക്കുകാരും മറ്റു മതങ്ങളിലുമുള്ള ഊളന്മാർ മാത്രമേയുള്ളൂ. മനുഷ്യർ ആരുമില്ല. സ്ത്രീകൾ കൂടുതൽ പ്രസവിച്ചു മതങ്ങൾക്കു ആളെ കൂട്ടാൻ ശ്രമിക്കുന്നു.

എല്ലാ മതങ്ങളുടെയും ഇന്ത്യയിലെ ശതമാന കണക്ക് ഓരോ മാസവും അച്ചടിച്ചു വരുന്നുണ്ട്. മതങ്ങളുടെ ശതമാനം കൂട്ടാനും കുറക്കാനും പ്രസവം കൊണ്ടു നടന്നില്ലെങ്കിൽ പരസ്പരം കൊല്ലുമെന്നാണ് തോന്നുന്നത്.

പ്രാകൃത മതങ്ങൾ തെറ്റാണന്ന് മനസ്സിലാക്കാനും പ്രചരിപ്പിക്കാനും പഠിപ്പിക്കാനും ശേഷിയുള്ള ഒരു നേതാവോ രാഷ്ട്രീയ പാർട്ടിയൊ ഇന്ത്യയിലില്ലന്നതാണ് വർത്തമാന ദുരന്തം.

ഓർത്തഡോക്സ് - യാക്കോബായ സഭക്കാരെ നിങ്ങൾ ക്രിസ്തുവിനെ നാറ്റിക്കരുത്..


വിശ്വാസത്തിലൊ ആരാധനയിലോ യാതൊരു വ്യത്യാസവുമില്ലാത്ത രണ്ടു സഭകളാണ് ഓർത്തഡോക്സും യാക്കോബായും. ഓർത്തഡോക്‌സ് സഭ കോട്ടയത്തുള്ള കാതോലിക്കാ ബാവയുടെ കീഴിലും യാക്കോബാ സിറിയയിലെ അന്ത്യോക്യാ ബാവയുടെ കീഴിലുമാണ്.

രണ്ടു സഭകളും പണ്ട് ഒന്നായിരുന്നു. നിന്റെ സഹോദരനോട് ക്ഷമിക്കുക, നിന്റെ മേൽമുണ്ട് ചോദിച്ചാൽ കുപ്പായം കൂടി നൽകുക തുടങ്ങിയ ബൈബിൾ വചനങ്ങളുടെ അർത്ഥമറിയാത്ത നാലാംകിട മെത്രാൻമാർ സഭയിലുണ്ടായപ്പോൾ അത് രണ്ടായി പിളർന്നു.

ഇപ്പോൾ 70 വർഷമായി ക്രിസ്തുവിന്റെ ശിഷ്യന്മാർ എന്നു പറയുന്ന ഊളകൾ പരസ്പരം കത്തികുത്തും അടിയുമാണ്. അടക്കാൻ കൊണ്ടു വരുന്ന ശവത്തിനെവരെ അടിക്കുന്ന നിലയിലാണ് കാര്യങ്ങൾ. മെത്രാന്മാരോടും കുഞ്ഞാടുകളോടും ഒരപേക്ഷയുണ്ട് ക്രിസ്തുവിനെ നാറ്റിക്കാതെ രണ്ടു സഭകളും എത്രയും വേഗം പിരിച്ചു വിടണം

എന്റെ നയാപൈസ പോലും മലയാള സിനിമയിലെ ഈ ആണഹങ്കാരികളുടെ പോക്കറ്റിൽ വീഴാൻ ഇനിമേൽ ഞാൻ അനുവദിക്കില്ല.അതുകൊണ്ടു മലയാള സിനിമയ്ക്കോ ആണഹന്തക്കോ ഒരു പുല്ലും സംഭവിക്കില്ല എന്നെനിക്കറിയാം.പക്ഷെ എനിക്കുണ്ടല്ലോ ഒരു ആത്മാഭിമാനം.അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയല്ലേ പറ്റൂ..ദേവാസുരത്തിൽ ഭാനുമതി മംഗലശ്ശേരി നീലാണ്ടന്റെ അഹന്തയുടെ മുഖത്ത് വലിച്ചെറിഞ്ഞ ആ ചിലങ്ക കലാകാരികൾ, ഒന്നടങ്കം ചെയ്യാൻ തയ്യാറാകുന്ന കാലത്തേ ഈ ധാർഷ്ട്യം അവസാനിക്കൂ..കണ്ണകി പറിച്ചെറിഞ്ഞ മുലയുടെ വിസ്ഫോടന ശക്തി ഒരു പുരമൊന്നാകെ ചാമ്പലാക്കിയത് വെറും ഐതിഹ്യമല്ല. വിമൻസ് കലക്ടീവിന് അത് കഴിയട്ടെ..കഴിയണം. ആ വരിക്കാശ്ശേരി മനയുടെ തിരുമുറ്റത്ത് കാലിന്മേൽ കാൽ കയറ്റിരിക്കുന്ന പ്രഭുത്വമുണ്ടല്ലോ,അത് നമ്മുടെ കൂടി ചില്ലറയുടെ ബലത്തിലാണ് നെഗളിക്കുന്നത് എന്ന വലിയ തിരിച്ചറിവ് അത്യാവശ്യമാണ്..ഞങ്ങളുടെ തിരക്കഥ എഴുതുന്നത് രഞ്ജിത്ത് അല്ലാത്തത് കൊണ്ട് ഭാനുമതിയുടേത് പോലെ ് ഒരു മടങ്ങി ചെല്ലൽ സാധ്യവുമല്ല.

എസ്. ശാരദക്കുട്ടി

സർക്കാർ ഉദ്യോഗസ്ഥരുടെ മുൻപിൽ ഇത്രക്ക് വിനീത വിധേയരാകണ്ടതുണ്ടോ?
============================================
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പൊതുജനങ്ങളാണ് കൊടുക്കുന്നത്. അവർ പൊതുജനങ്ങളുടെ സേവകരും. പക്ഷേ പൊതുജനം സർക്കാർ office ൽ നിൽക്കുന്നത് കുറ്റവാളികളെ പോലെ തല കുനിച്ച് സർ, സർ എന്നു നൂറുവട്ടം വിളിച്ചാണ്.

പൊതുജനമെന്തിനാണ് സർക്കാർ ഉദ്യോഗസ്ഥരുടെ മുൻപിൽ ഇങ്ങനെ നടുവളച്ചും തല കുമ്പിട്ടം നിൽക്കുന്നത്? സർക്കാർ ഉദ്യോഗസ്ഥരെ പേരു വിളിച്ചാൽ പോരെ? ബ്രിട്ടീഷ് കോളനി വാഴ്ചയല്ലല്ലോ ഇപ്പോൾ ഇന്ത്യയിൽ . ജനാധിപത്യമല്ലേ ഇന്ത്യയിൽ നടക്കുന്നത്. ബ്രിട്ടീഷ് കോളനി വാഴ്ച കാലത്തെ "സർ " സംസ്കാരം മാറ്റാൻ സമയമായില്ലെ?

പോലീസ് സ്റ്റേഷനിൽ ആരു ചെന്നാലും അവരുടെ കാലു വണങ്ങി നിന്നു കൊള്ളണം. അല്ലെങ്കിൽ അവർ നമ്മളെ കൊലപാതക കേസിലോ ബലാൽസംഘ കേസിലോ പ്രതിയാക്കും.

George Freeman

കേരളത്തിലെ കൊതുകുകളെ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടോ ധ്യാനം കൊണ്ടോ പൂജകള്‍ കൊണ്ടോ ഇല്ലാതാക്കാന്‍ കഴിയുമെന്കില്‍ നിങ്ങളുടെ മതമാണ് യഥാര്‍ത്ഥ മതമെന്നും നിങ്ങളുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്നും ഞാന്‍ വിശ്വസിക്കാം.

എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യമുള്ള ആരെന്കിലും ഉണ്ടോ...?

Please reload

 • Facebook - White Circle
 • Instagram - White Circle
 • Twitter - White Circle
 • Vimeo - White Circle
 • YouTube - White Circle
 • MySpace - White Circle
 • Google+ - White Circle

© 2023 by SUMMER SISTERS.  Proudly created with Wix.com