Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
IPL 2026: സഞ്ജുവിന് നന്ദി പറഞ്ഞ് ഋതുരാജ്! സിഎസ്കെ നായകൻ പോലും ആരാധകനായോ? ചെന്നൈയുടെ കുതിപ്പിന് പിന്നിൽ സഞ്ജു
മലയാളം

IPL 2026: സഞ്ജുവിന് നന്ദി പറഞ്ഞ് ഋതുരാജ്! സിഎസ്കെ നായകൻ പോലും ആരാധകനായോ? ചെന്നൈയുടെ കുതിപ്പിന് പിന്നിൽ സഞ്ജു

May 06, 2026
1 min read

ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) തങ്ങളുടെ ആധിപത്യം തുടരുമ്പോൾ, ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായി സഞ്ജു സാംസൺ മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറെ മത്സരങ്ങളായി ചെന്നൈയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സഞ്ജുവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ്. സഞ്ജുവിന്റെ ബാറ്റിംഗ് ഫോം ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ഈ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നും ഋതുരാജ് പറഞ്ഞു.

മത്സരശേഷം നടന്ന പ്രസന്റേഷൻ സെറിമണിയിലാണ് ഋതുരാജ് സഞ്ജുവിനെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. "ആദ്യമായി എനിക്ക് സഞ്ജു സാംസണോട് നന്ദി പറയാനുണ്ട്. അദ്ദേഹം കളിച്ചത് തികച്ചും അവിശ്വസനീയമായ ഒരു ഇന്നിംഗ്‌സാണ്. ഈ മത്സരത്തിലെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ അദ്ദേഹത്തിന് നൽകുന്നു. ലോകകപ്പിന് ശേഷം അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ ഒരു പ്രത്യേക ആവേശമാണ്," ഋതുരാജ് വ്യക്തമാക്കി.

ഐപിഎൽ 2026 പ്ലേഓഫ് യോഗ്യതയ്ക്കായി 16 പോയിന്റുകൾ എന്ന മാജിക് നമ്പറിലേക്ക് എത്താൻ ചെന്നൈയ്ക്ക് വരും മത്സരങ്ങൾ നിർണ്ണായകമാണ്. ഇത്തരം സാഹചര്യങ്ങളിൽ സഞ്ജു സാംസണെപ്പോലൊരു സീനിയർ താരം ഫോമിലാകുന്നത് ടീമിന് വലിയ മുതൽക്കൂട്ടാണ്. 220-ന് മുകളിൽ സ്കോർ കണ്ടെത്തണമെങ്കിൽ സഞ്ജു സാംസൺ ക്രീസിൽ നിലയുറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ആകാശ് ചോപ്രയും മുൻപ് നിരീക്ഷിച്ചിരുന്നു. ഋതുരാജ് ഗെയ്‌ക്‌വാദ് തുടർച്ചയായ മത്സരങ്ങളിൽ മികച്ച തുടക്കം നൽകുന്നതും സഞ്ജു അത് മധ്യനിരയിൽ ഏറ്റെടുക്കുന്നതും ചെന്നൈയുടെ വിജയസമവാക്യമായി മാറിയിട്ടുണ്ട്.

സഞ്ജു സാംസൺ ടീമിൽ ഒരു ഭയമില്ലാത്ത അന്തരീക്ഷം (Fearless environment) സൃഷ്ടിക്കുന്നുവെന്ന് സൂര്യകുമാർ യാദവും നേരത്തെ പ്രശംസിച്ചിരുന്നു. നായകൻ എന്ന നിലയിൽ ഋതുരാജിനും ഇതേ അഭിപ്രായമാണുള്ളത്. സഞ്ജു എത്രത്തോളം സമയം ഇത്തരമൊരു ഫോമിൽ ക്രീസിൽ തുടരുന്നുവോ അത്രത്തോളം അത് ചെന്നൈയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സഞ്ജുവിന്റെ സാന്നിധ്യം ഡ്രസ്സിംഗ് റൂമിലെ യുവതാരങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സ് ഡൽഹി ക്യാപിറ്റൽസ് ആവേശപ്പോരിൽ ഡൽഹിയെ 15 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സ് തകർത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 155 എന്ന ടോട്ടലിൽ ഒതുങ്ങി. വലിയൊരു തകർച്ചയ്ക്ക് ശേഷം ഇംപാക്ട് പ്ലെയറായി വന്ന സമീർ റിസ്വിയുടെ തകർപ്പൻ ഇന്നിങ്സാണ് അവർക്ക് ഭേദപ്പെട്ട ഒരു സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് 17.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. സഞ്ജു സാംസണിന്റെ അതിമനോഹര ഇന്നിങ്സാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. 52 പന്തുകളിൽ നിന്നും 87 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു ഡൽഹി ബൗളേഴ്സിനെ കണക്കിന് പ്രഹരിച്ചു. യുവതാരം കാർത്തിക് ശർമ്മ സഞ്ജുവിന് മികച്ച പിന്തുണ നൽകി. 31 പന്തുകളിൽ നിന്നും പുറത്താകാതെ 41 റൺസ് നേടിയ കാർത്തിക് ചെന്നൈ നിരയിൽ ഭാവിയുടെ വാ​ഗ്ദാനമായി രണ്ടാമതും കളി ഫിനിഷ് ചെയ്തു. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വർധിച്ചിരിക്കുകയാണ്.